ഗ്രേസ് കൗൺസലിംഗ് സെന്റർ 20-ാമത് ഗ്രാജുവേഷൻ

കായംകുളം: കഴിഞ്ഞ ഇരുപത് വർഷമായി ഡോ. ഗ്രേസമ്മ ഡേവിഡ് നേ തൃത്വത്തിൽ നടത്തിവരുന്ന ഗ്രേസ് കൗൺസലിംഗ് സെന്റർ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ജനു. 26 ന് കായംകുളത്ത് ഗ്രേസ് കൗൺസലിങ് സെന്ററിൽ നടന്നു. പഠനം പൂർത്തിയാക്കിയ 11 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു.
ഹാലേലൂയ്യ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും അദ്ധ്യക്ഷത വഹിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. സമ്മർദ്ദങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിലെ മനുഷ്യർക്ക് കൗൺസലിംഗ് ഏറ്റവും അനിവാര്യമാണന്നും മാനസസിക ആരോഗ്യം നിലനിർത്താൻ ദൈവത്തിൽ ആശ്രയം വയ്ക്കണമെന്നും ഏറ്റവും നല്ല കൗൺസലർ യേശുക്രിസ്തുവാണന്നും അദ്ദേഹം ഓർപ്പിച്ചു.
പാസ്റ്റർ സന്തോഷ് ജോണിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഡോ. ഗ്രേസമ്മ ഡേവിഡ്, ഡോ. സന്തോഷ് ജോൺ എന്നിവർ ക്ലാസുകൾ എടുത്തു. പൂർവ്വ വിദ്യാർത്ഥികളായ ഡോ. ആഷ, മാത്യു മാവേലിക്കര എന്നിവർ അനുഭവങ്ങൾ പങ്കുവെച്ചു. എൻ.എം. അൻവർ ആശംസ അറിയിച്ചു. സണ്ണി കോവൂർ സംഗീതശുശ്രൂഷക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും നടത്തി. ഡോ. ഗ്രേസമ്മ ഡേവിഡ് സ്വാഗതവും ഷീല ജോൺ നന്ദിയും പറഞ്ഞു.
ഗ്രേസ് കൗൺസലിംഗ് സെന്ററിൽ പഠനം നടത്തുവാൻ താല്പര്യപ്പെടുന്നവർ ബന്ധപ്പെടുക -9447952103